ഇരിട്ടിയിൽ പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശേരി സ്വദേശി റഹീമിന്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ നിന്ന് ലഭിച്ചത്.


സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ റഹീം പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘവും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു
Body of youth found after jumping into river during police vehicle inspection in Iritti